പൊവ്വല്‍ : (www.thenorthviewnews.in) പൊവ്വല്‍ അമ്മങ്കോട്ടെ വീടിന് പിറക് വശത്തെ കുളത്തില്‍ മുങ്ങി താഴ്ന്ന രണ്ട് കൂട്ടുകാരെ അവസരോചിത ഇടപെടല്‍ കൊണ്ട് ദുരന്ത മുഖത്ത് നിന്നും രക്ഷിച്ച ആറ് വയസ്സ് കാരന്‍ പൊവ്വല്‍ അമ്മങ്കോടിലെ സൈനുല്‍ ആബിദിന് പൊവ്വല്‍ സുപ്പര്‍ സ്റ്റാര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരവ് സംഘടിപ്പിച്ചു. ഒപ്പം മഹല്ലില്‍ നിന്നും പുണ്യ ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി.
പൊവ്വല്‍ സുപ്പര്‍ സ്റ്റാര്‍ ക്‌ളബ്ബ് ഒഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ പി ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസൈനാര്‍ പി എം സ്വാഗതം പറഞ്ഞു. സുപ്പര്‍ സ്റ്റാര്‍ ഗള്‍ഫ് കമ്മിറ്റി പ്രസിഡണ്ട് ഖാദര്‍ എജസ്റ്റ് ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീനുള്ള സ്വര്‍ണ മെഡല്‍ അദ്ദേഹം സമ്മാനിച്ചു. ഉപദേശക സമിതി അംഗം മൊട്ട അബ്ദുള്ള കുഞ്ഞി, മുനീര്‍ ബി എച്ച്, അസീസ് നെല്ലിക്കാട്, ഹാരിസ് മുടന്‍താങ്ങി, സാദിഖ് പൊവ്വല്‍, മൊയ്തു കോട്ട, അഷ്‌റഫ് ചാല്‍ക്കര, മുഹമ്മദ് ചാല്‍ക്കര, മജീദ് ബെഞ്ച്‌കോര്‍ട്ട് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിശുദ്ധ ഹജ്ജിന് പോകുന്ന പൊവ്വല്‍ ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ഹാജി, പീടിക അബൂബക്കര്‍, ചെര്‍ക്കളം മഹമൂദ്, റഹീം നെല്ലിക്കാട്, പൊവ്വല്‍ മുഹമ്മദ് കുഞ്ഞി (അറബി), പി വി അഷ്‌റഫ്, സുപ്പര്‍ സ്റ്റാര്‍ ഖജാഞ്ചി, ഹാരിസ് പൊമ്മന്റെമൂല എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സെക്രട്ടറി ഹക്കീം പൊവ്വല്‍ നന്ദി പറഞ്ഞു.

Post a Comment