കാസര്‍കോട്: (www.thenorthviewnews.in) ഞായറാഴ്ച രാത്രി കാസര്‍കോട് അടുക്കത്ത് ബയല്‍ ദേശീയപാതയില്‍ കൂട്ട വാഹനാപകടത്തില്‍ മരിച്ച കുഞ്ഞനുജന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങി. ചൗക്കിയിലെ റജീഷ് -മഹ്‌സൂമ ദമ്പതികളുടെ മൂത്ത മകന്‍ ഇബ്‌റാഹീം ഷാജില്‍ (ഏഴ്) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
ഇവരുടെ രണ്ടാമത്തെ മകന്‍ മില്‍ഹാജ് (അഞ്ച്) കാസര്‍കോട്ടെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ പിതാവിന്റെ കൂടെ യാത്ര ചെയ്യവേ അടുക്കത്ത് ബയല്‍ ദേശീയപാതയിലെ കുഴി വെട്ടിക്കാന്‍ ശ്രമിച്ച ബസ് ഇടിച്ച കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് ഇവരെ ഇടിക്കുകയായിരുന്നു. പിതാവ് റജീഷ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെ പരിതാപകരമാണ് ദേശീയ പാതയുടെ അവസ്ഥ. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ചെറിയ ചെറിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. ആ സമയത്ത്
അറ്റകുറ്റപ്പണി ചെയ്തിരുന്നെങ്കില്‍ ഈ ദുര്‍ഗതി വരില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മഴ കനത്തതോടെ റോഡിലെ കുഴികളുടെ ആഴവും പരപ്പും കൂടിക്കൂടി വന്നു. ഒരുപാട്
അപകടങ്ങളാണ് ഈ പാതയില്‍ ദിവസവും നടക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഇന്നലെ നടന്ന അപകടത്തിന് ഏതാനും കിലോമീറ്ററുകല്‍ അപ്പുറത്തുള്ള കല്ലങ്കൈയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചിരുന്നു. കുഴികള്‍ നിറഞ്ഞ പല
ഭാഗത്തും റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. ഇത് കണ്ട് നിരവധി കളബ്കളും കൂട്ടാഴ്മകളും കുഴിയടക്കുന്നത് പതിവാണ്. അപകടം സംഭവിച്ച ഭാഗത്തും ഒഴിവ് ദിനമായ ഞാഴറാഴ്ച്ച യുവാക്കള്‍ സേവന സന്നദ്ധരായി പണികളില്‍ ഏര്‍പ്പെട്ടിരുന്നു. പല സംഘടനകളും വാട്‌സ്ആപ്പ് കൂട്ടാഴ്മകളും പ്രക്ഷോഭവുമായി രംഗത്തുണ്ട്.

Post a Comment