എടനീര്‍: (www.thenorthviewnews.in) 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്‌കൂള്‍തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം എടനീര്‍ ജി.എച്ച്.എസ്. സ്‌കൂളില്‍ മുഹമ്മദ് സാലിഹിന് നല്‍കി മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് നിര്‍വഹിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍, സെക്രട്ടറി സലാം ബെളിഞ്ചം, സവാദ് അഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഷാനിഫ് എടനീര്‍, ഖലീല്‍ മുത്തലിബ്, സി.എ ഖാദര്‍, റാഷിദ് എതിര്‍ത്തോട്, കെപി ഹാഷിര്‍, അര്‍ഷാദ്, സിനാന്‍, അന്‍വര്‍, ഇബ്രാഹിം, നബ്ഹാന്‍, മുസമ്മില്‍, നജാത്ത്, മഷൂഖ് സംബന്ധിച്ചു.

Post a Comment

أحدث أقدم