കാസര്‍കോട്: (www.thenorthviewnews.in) സ്ഥലം മാറി പോവുന്ന ജില്ലാ കലക്ടര്‍ ശ്രീ. ജീവന്‍ ബാബു ഐ എ എസിന് 'കാസര്‍കോടിനൊരിടം' ജനകീയ കൂട്ടായ്മ സ്‌നേഹോപഹാരം സമര്‍പ്പിച്ചു.
ജില്ലാ ഭരണാധികാരി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ച വെച്ചതെന്നു 'കാസര്‍കോടിനൊരിടം' വിലയിരുത്തി. കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ശിഹാബ് കെ ജെ മൊഗര്‍, അഹ്‌റാസ് അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി. ബിജോഷ്, വാസില്‍, ഡോ.ഷമീം, സഫ്‌വാന്‍, കെ പി എസ് വിദ്യാനഗര്‍ എന്നിവര്‍ സംബന്ധിച്ചു.



Post a Comment

أحدث أقدم