അച്ഛനില്ലാത്ത കാലിനു വയ്യാത്ത മകനെ നോക്കാന്‍ അവര്‍ വാടകക്ക് ഒരു പെട്ടിക്കട കച്ചവടം തുടങ്ങി. അപ്പോളാണ് മോന് സുഖമില്ലാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത് . ഹോസ്പിറ്റലില്‍ നിന്നു ഡിസ്ചാര്‍ജ് ആയി വന്നിട്ട് പെട്ടിക്കടയില്‍ പോയപ്പോള്‍ അത് കുത്തി പൊളിച്ചു അതിനകത്തുള്ള അടുപ്പ് ഗ്യാസ് കുറ്റി ഉള്‍പ്പടെ സാധനങ്ങള്‍ ഒക്കെ ആരോ കളവു ചെയ്തിരിക്കുന്നു. ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന വര്‍ഗ്ഗം. എന്തൊരു കഷ്ടമാ .... അതോടെ അവര്‍ വീട്ടിലായി.... പ്ലസ് ടു പഠനമൊക്കെ മുടങ്ങിയപ്പോളാണ് എന്നെ അവിടെയുള്ള പ്രവര്‍ത്തകര്‍ മുഖേന ബന്ധപ്പെടുന്നത്.
ഹോപ്പ് അവരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇന്ന് അവരെ കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മിക്ക വീടുകളില്‍ നിന്നും ഇവര്‍ ഇറങ്ങുന്നത് നോക്കി നില്‍്ക്കുന്നുണ്ട് .ഒരു തമിഴ് സംസാരിക്കുന്ന ഒരു അമ്മുമ്മ കാറിന്റെ അടുത്ത് എത്തി കണ്ണീരോടെ നാന്‍ പാകൃത്ക്ക്് അങ്കെ വരും മോനെ എന്നു പറഞ്ഞു കരഞ്ഞു.....

إرسال تعليق