
കാസര്‍കോട് : (www.thenorthviewnews.in) മീന്‍ കച്ചവടക്കാരിയുടെ അടുത്തേക്ക് പോകുന്ന വഴി ഫിര്‍ദൗസ് റോഡിലുള്ള പള്ളിയിലാണ് പലപ്പോഴും ളുഹര്‍ നിസ്‌കാരിക്കാറ്. മിക്ക ദിവസങ്ങളിലും പള്ളിയുടെ മുമ്പിലിരിക്കുന്ന വൃദ്ധനെ കാണാറുണ്ട്. കൂടെ ഒരു തുണിസഞ്ചിയുമുണ്ടാകും. നിസ്‌കരിച്ചിറങ്ങുമ്പോള്‍ കൈയ്യിലിരിക്കുന്ന ചിക്കി കാണിച്ചു പറയും ?പത്തുര്‍പ്പെ ഒരി പാക്കറ്റ്.? മധുരം ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ട് ഒന്നു രണ്ട് പായ്ക്കറ്റ് വാങ്ങാറുമുണ്ട്.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നഗരത്തില്‍ വരാന്‍ തുടങ്ങിയ നാള്‍ മുതല്‍ അദ്ദേഹത്തെ നഗരത്തിന്റെ പല പല ഭാഗങ്ങളില്‍ വെച്ചു കാണുന്നുണ്ടായിരുന്നു. ഒരു കൈയ്യില്‍ അന്നത്തെ ദിനപത്രവും മറ്റേക്കൈയ്യില്‍ തുണി സഞ്ചിയുമായി ഉച്ചത്തില്‍ സംസാരിച്ചും എല്ലാവരോടും തര്‍ക്കിച്ചും മുടന്തി നീങ്ങുന്ന ഒരാള്‍.
ഇപ്പോള്‍ പഴയ പോലെ നടക്കാന്‍ പറ്റാത്തത് കൊണ്ട് പള്ളിയുടെ തിണ്ണയിലിരുന്നാണ് കച്ചവടം. ആരെങ്കിലും ദയ തോന്നി വാങ്ങിയാലായി. അതുമതി അദ്ദേഹത്തിന്. ശരിക്കും പറഞ്ഞാല്‍ ഇന്നലെയാണ് അദ്ദേഹത്തിന്റെ പേരും നാടും ചോദിച്ചറിഞ്ഞത്. ഈ വയസ്സുകാലത്തും ആരോടും കൈനീട്ടാതെ തനിക്കു വിധിച്ചത് മാത്രം കൊണ്ട് സംതൃപ്തിയടയുന്ന അലിച്ചയെ പോലുള്ളവരായിരിക്കണം നമ്മുടെ മാതൃക.
Post a Comment