കാസര്‍കോട് :(www.thenorthviewnews.in)കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവിനെ സ്വന്തം നാടായ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. കലക്ടറുടെ അപേക്ഷാ പ്രകാരം തന്നെയാണ് ഇടുക്കിയിലേക്ക് മാറ്റിയതെന്നാണ് വിവരം.
ഇന്ന് ചേര്‍ന്ന് മന്ത്രി സഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അതേസമയം കാസര്‍കോട് കലക്ടര്‍ സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്ക് പകരം കലക്ടറെ നിയമിച്ചിട്ടില്ല. പുതിയ ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ ട്രെയിനിംഗിന് പോയതിനാല്‍ പുതിയ കലക്ടറുടെ നിയമനം വൈകുമെന്നതെന്നാണ് അറിയുന്നത്. ഒന്നരവര്‍ഷം മുമ്പാണ് കാസര്‍കോട് കലക്ടറായി കെ. ജീവന്‍ ബാബു ചുമതലയേറ്റത്. ചുരുങ്ങിയ കാലയളവില്‍ തന്നെ കാസര്‍കോടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളടക്കം ഒട്ടേറെ ജനകീയ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടാനും പരിഹാരം കാണാനും ജീവന്‍ ബാബുവിന് സാധിച്ചിട്ടുണ്ട്. ജില്ലയുടെ ജനകീയ കലക്ടര്‍ എന്ന നിലയില്‍ അറിയപ്പെടാനും അദ്ദേഹത്തിനായിട്ടുണ്ട്.

Post a Comment