കാസര്‍കോട്: (www.thenorthviewnews.in) ജനങ്ങള്‍ക്ക് നഗരസഭയുടെ കൗതുക കാഴ്ച... ദൂരെ ദിക്കുകളില്‍ നിന്നും വരുന്ന യാത്രക്കാരുടെ കണ്ണുകളില്‍ അത്ഭുതം നിറച്ചു കൊണ്ട് മാലിന്യ കിണര്‍ ശ്രദ്ധേയമാകുന്നു. നഗരത്തിലെ പല സ്ഥലങ്ങളിലും നിന്നുമുള്ള മാലിന്യങ്ങള്‍ കിണറില്‍ നിക്ഷേപിച്ചാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ ദൃശ്യം കാസര്‍കോട്ട് ഒരുക്കിയത്.
ഇടക്കിടക്ക് കല്യാണ സല്‍ക്കാര അവശിഷ്ടങ്ങള്‍ കാണുന്നത് കണ്ണിനും മൂക്കിനും കുളിര്‍മയും നവോന്മേഷവും നല്‍കുന്നതായി ആള്‍ക്കാര്‍ അഭിപ്രായപ്പെട്ടു. നൂറ് കണക്കിന് ആള്‍ക്കാരാണ് ഇത് കാണാന്‍ വേണ്ടി പുതിയ ബസ് സ്റ്റാന്‍ന്റില്‍ എത്തുന്നത്. ഇനിയും ഈ പോക്ക് പോയാല്‍ ആശുപത്രികളിലും ഇതേ നൂറ് കണക്കിന് ആള്‍ക്കാര്‍ പോകുമെന്ന് അത്രയൊന്നും പ്രശസ്തന്‍ അല്ലാത്ത ഒരാള്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനകത്തെ നഗര കാഴ്ച്ച. ഇത് വൃത്തിയാക്കാതെ കാസര്‍കോടിന്റെ അവസ്ഥ കാണിക്കുന്ന ഒരു സ്മാരകം ആയി എന്നെന്നേക്കുമായി സംരക്ഷിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. നഗരസഭക്കും ഗ്രാമസഭക്കും മറ്റു പേര് പറയപ്പെടാത്ത സഭകള്‍ക്കും അഭിനന്ദനങ്ങള്‍...
അഹ്റാസ് അബൂബക്കര്‍.എ.കെ

إرسال تعليق