കാസര്‍കോട്: (www.thenorthviewnews.in) എയിംസ് കാസര്‍കോട് സ്ഥാപിക്കാനാവിശ്യമായ നടപടികള്‍ കൈകൊള്ളണമെന്നു നിയസഭയില്‍ ആവശ്യപ്പെടുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. എയിംസിന്റെ ആവശ്യകതയും ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയെയും കുറിച്ചു 'കാസര്‍കോടിനൊരിടം' തയ്യാറാക്കിയ റിപ്പോര്‍ട്ട് കൈപറ്റി കാസര്‍കോടിനൊരിടം പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ.ഷെമീമിന്റെ നേതൃത്വത്തില്‍ ആരോഗ്യ രംഗത്തെ പോരായ്മകളും പരിഹാരങ്ങളും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും കാസര്‍കോട് ആരോഗ്യ രംഗത്തു എങ്ങനെ ദയനീയമാകുന്നു എന്നും അടങ്ങിയ വിശദ റിപ്പോര്‍ട്ടില്‍ എയിംസിന്റെ ആവശ്യകത അക്കമിട്ടു വിവരിക്കുന്നുണ്ട്.

ആരോഗ്യ മന്ത്രിക്കും ജില്ലയിലെ അഞ്ചു എം എല്‍ എ, എം പി, കക്ഷി നേതാക്കള്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ബഹു കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലികുന്നുമായുള്ള കൂടിക്കാഴ്ച.ഡോ. ഷമീം റിപ്പോര്‍ട്ട് കൈമാറി. ശിഹാബ് കെജെ മൊഗര്‍, അഹ്റാസ് അബൂബക്കര്‍, കെപിഎസ് വിദ്യാനഗര്‍, മുഹമ്മദ് വാസില്‍ കെഎ, സഫ്വാന്‍ വിദ്യാനഗര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم