കാസര്‍കോട്: (www.thenorthviewnews.in) കുമ്പള ടൗണില്‍ വൈകുന്നേരം സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍. എല്‍ പി യു പി വിഭാഗം കുട്ടികളുടെ അവസ്ഥ ദയനീയം. ബദിയടുക്ക റോഡില്‍ ബസ്സില്‍ കയറാന്‍ ബസ് വെയിറ്റിംഗ് ഷെഡ് ഒന്നുമില്ലാത്തതുകൊണ്ട് കുട്ടികള്‍ ബസ് കയറാന്‍ നടുറോഡില്‍ കാത്തുനില്‍ക്കുന്നത് പതിവാകുന്നു.
ഇത് അപകടം ക്ഷണിച്ചു വരുത്തുകയാണ്. സ്‌കൂള്‍ വിടുന്ന സമയത്ത് വാഹനങ്ങളെയും കുട്ടികളെയും നിയന്ത്രിക്കുകയും കൂടുതല്‍  അപകടങ്ങള്‍ വരുത്താതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും സ്‌കൂളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപകന്മാര്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്യണം. എന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാടലടുക്ക ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم