കാസര്‍കോട്: (www.thenorthviewnws.in) ചുരുങ്ങിയ സമയത്തിനുളളില്‍ ഇന്റര്‍നെറ്റ് സേവന രംഗത്ത് മികച്ച സേവനം നല്‍കി വരുന്ന കേരള വിഷന്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് 499 രൂപയ്ക്ക് 10 എം ബി പി എസ് വേഗതയില്‍ പരിതിയില്ലാതെ ഉപയോഗിക്കാം. 649 രൂപയ്ക്ക് 20 എം ബി പി എസ് വേഗതയും,

1049 രൂപയ്ക്ക് 50 എം ബി പി എസ് വേഗതയും പരിമിതിയില്ലാതെ ഉപയോഗിക്കാനുളള പ്ലാനും കേരള വിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. 549 രൂപയ്ക്ക് 20 എം ബി പി എസ് വേഗതയില്‍ 200 ജി ബിയും, 399 രൂപയ്ക്ക് 10 എം ബി പി എസ് വേഗതയില്‍ 40 ജിബിയും ലഭിക്കുന്ന പ്ലാനും നിലവിലുണ്ട്. ഈ പ്ലാനില്‍ 2 എം ബി പി എസ് വേഗതയില്‍ പരിമിതിയില്ലാതെ ഉപയോഗിക്കാം. 200 എം ബി പി എസ് വേഗത വരെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ കേരള വിഷന്‍ ഫൈബര്‍ ഓപ്റ്റിക്കല്‍ ശൃംഖലയിലൂടെയാണ് ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കി വരുന്നത്. പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴിയുളള സര്‍വ്വീസുകള്‍ കാരണം തടസ്സമില്ലാതെ ഇന്റര്‍നെറ്റ്് സംവിധാനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റിനോടൊപ്പം കോംപോ പ്ലാന്‍ പ്രകാരം കേബിള്‍ ടിവി കണക്ഷനും നല്‍കുന്നുണ്ട്.



Post a Comment

أحدث أقدم