.
കാസര്‍കോട്: (www.thenorthviewnews.in) കേന്ദ്രമന്ത്രി കണ്ണന്താനം പറഞ്ഞത് ശെരിയാണ്... അടിക്കടി പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് ടോയ്‌ലറ്റ് നിര്‍മ്മിക്കാനാണെന്നായിരുന്നു കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവന. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെട്രോളിയം കമ്പനികള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ' സുഖം ' എന്ന പേരില്‍ ടോയ്‌ലറ്റ് ബ്ലോക്ക് ആരംഭിച്ചു.
റാമ്പ് സൗകര്യമടക്കമുള്ളതാണ് ബ്ലോക്ക്. കേരളത്തിലെ ആദ്യത്തെ ടോയ്‌ലറ്റ് ബ്ലോക്ക് കാസര്‍കോട് പെര്‍വാഡിലെ ഹിന്ദുസ്ഥാന്‍ പെട്രോള്‍ കമ്പനിയുടെ പാദൂര്‍ ഫില്ലിങ്ങ് സ്‌റ്റേഷനില്‍ മൂഖ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു.. റീജണല്‍ മാനേജര്‍ നവീന്‍ കുമാര്‍. സെയില്‍ മാനേജര്‍ അരുണ്‍. അഭിജിത്, ഡീലര്‍ അഹമ്മദ് നിസാര്‍ ..സി .ടി .എം. മുനീര്‍. അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

إرسال تعليق