കാസര്‍കോട്: (www.thenorthviewnews.in) അടുക്കത്ത്ബയലില്‍ റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്കുകളിലും കാറിലും ഇടിച്ച് പിഞ്ചുസഹോദരങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ് - മഅ്സൂമ ദമ്പതികളുടെ മക്കളായ മില്‍ഹാജ് (അഞ്ച്), സഹോദരന്‍ ഇബ്രാഹിം ഷാസില്‍ (ഏഴ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അടുക്കത്ത്ബയല്‍ യുപി സ്‌കൂളിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് നിന്നു കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അതേ ദിശയിലേക്കുള്ള ബുള്ളറ്റിലും കാറിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Post a Comment