കാസര്‍കോട്: (www.thenorthviewnews.in)അന്ത്യോദയ, രാജധാനി ഉള്‍പ്പെടെ നിരവധി ട്രൈയിനുകള്‍ക്ക് ജില്ലാ ആസ്ഥാനമായിരുന്നിട്ടും സ്റ്റോപ്പനുവദിക്കാതെ റെയില്‍വെ മന്ത്രാലയം കാസര്‍കോടിനോട് തുടരുന്ന അവഗണനക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ജൂണ്‍ 30 ന് ശനിയാഴ്ച മുസ്ലീം യൂത്ത് ലീഗ് ജനകീയ ഒപ്പ് ശേഖരണ കാമ്പയിന്‍ നടത്തും.
ജില്ലയിലെ വിവിധ കവലകളിലും റെയില്‍ സ്റ്റേഷനുകളിലും പ്രവര്‍ത്തകര്‍ ഒപ്പ് ശേഖരിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നല്‍കും. ജില്ലയിലെ റെയില്‍വെ സ്റ്റേഷന്‍ നവീകരിക്കാനും, അധിക ട്രൈയിനുകള്‍ അനുവദിക്കാനും മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആവശ്യപ്പെടും.
പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എ.കെ.എം.അഷറഫ് സംസ്ഥാന കമ്മിറ്റി തീരുമാനം വിശദീകരിച്ചു. മന്‍സൂര്‍ മല്ലത്ത് റിപ്പോര്‍ട്ടവതരിപ്പിച്ചു. ഭാരാവാഹികളായ നാസര്‍ ചായിന്റടി, ഹാരിസ് പട്‌ല, ടി.വി. റിയാസ്, എം.എ.നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ സൈഫുള്ളതങ്ങള്‍, സഹീര്‍ ആസീഫ് , ഹാരിസ് തൊട്ടി, ശംസുദ്ധീന്‍ കൊളവയല്‍,എം.സി. ശിഹാബ് മാസ്റ്റര്‍, ഗോള്‍ഡന്റഹ്മാന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, കെ.കെ.ബദറുദ്ധീന്‍, മുഹമ്മദ് കുഞ്ഞിഹിദായത്ത് നഗര്‍, മുഹമ്മദ് അസിം, നാസര്‍ ഇടിയ, ഹഖിം അജ്മല്‍, നൗഫല്‍ തായല്‍, ബി.ടി അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി പെരുമ്പള,എം.ബി.ഷാനവാസ് ,ടി.കെ.ഹസീബ്, അബ്ബാസ് കൊള്‍ച്ചപ്പ്, യു.വി. ഇല്ല്യാസ്, എ.ജി.സി. ശംസാദ്, നിസാര്‍ ഫാതിമ, ആഷിഫ് മാളിക, സത്താര്‍ ബേവിഞ്ച, മജീദ് പച്ചമ്പള, ബഷീര്‍ മൊഗര്‍, ആബിദ് ആറങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment