കാസര്‍കോട്:(www.thenorthviewnews.in) കാസര്‍കോട്കാരോട് മാത്രമല്ല റെയില്‍വെ അവഗണന കാണിക്കുന്നത് മലയാളികളികള്‍ വന്‍ ഭൂരിപക്ഷവും നിത്യജീവിതത്തിലെ ഒരു പാട് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനമാണ് പരശുരാം എക്‌സ്പ്രസ്സ് 'ഈ ട്രെയിനിന് ഈ പേര് ലഭിച്ചത് പോലും കേരളം രണ്ടറ്റവും എത്തുന്ന വണ്ടി എന്ന നിലക്ക് ആയിരിക്കും.
വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, ആശുപത്രിയില്‍ പോകുന്നവര്‍ വിവിധ മേഖലയില്‍ ഉള്ളവര്‍ക്ക് അനിവാര്യമായ ട്രെയിന്‍ ഒരിക്കലും സമയത്ത് എത്തില്ല. ഏറനാട് എക്പ്രസ്സും പരശുരാമുമാണ് ഏറ്റവും കൂടുതല്‍ പിടിച്ച് വെക്കുന്ന വണ്ടികള്‍. നഗരയാത്രകള്‍ ഭക്ഷണം പലതരം രോഗങ്ങള്‍ പരത്തുമ്പോള്‍ രോഗം വരുത്തുന്ന കൊതുകുകളും ധാരാളം ഇതിനൊക്കെ പുറമേ ചോര്‍ന്നൊലിക്കുന്ന ബോഗികള്‍ വണ്ടിയില്‍ യാത്ര ചെയ്യണമെങ്കില്‍ കുട നിവര്‍ത്തി പിടിക്കണം ഏറ്റവും പഴകിയ ഈ കംപാര്‍ട്ടുമെന്റുകള്‍ പുതിയത് ലഭിക്കണം കുട്ടികളെയും രോഗികളെയും വൃദ്ധരെയും കൂടെ കൂട്ടാന്‍ പറ്റാത്ത യാത്ര ഇതിനൊക്കെ പുറമേയാണ് കാസര്‍കോട് കാരെ നോക്കി സുന്ദരമായ ബോഗികളുമായി അന്തോദയ എക്പ്രസ്സ് അടക്കം ഇതിലെ കടന്ന് പോകുന്നത്.ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ വനിതാ സെല്‍ പ്രസിഡന്റ ്ജമീല അഹമ്മദും സഹയാത്രികരും പരശുരാമിലെ യാത്രക്കിടെ മഴ പെയ്തപ്പോള്‍ കുട പിടിച്ചാണ് യാത്ര ചെയ്തത്.
പഴയ കംപാര്‍ട്‌മെന്റുകള്‍ മാറ്റി പുതിയവ അനുവദിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment