മഞ്ചേശ്വരം:(www.thenorthviewnews.in) കൊട്‌ല മുഗര്‍ ഗ്രാമത്തില്‍ നീരൊളികയിലുള്ള ഇര്‍ഫാനിയ്യ മസ്ജിദിനോടനുബന്ധിച്ച് നിര്‍മ്മിച്ച ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ഉദ്ഘാടനം ജൂണ്‍ 26ന് തിങ്കളാഴ്ച്ച മൂന്ന് മണിക്ക് ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ അറബി കോളേജ് പ്രിന്‍സിപ്പള്‍ ശൈഖുനാ വി മുഹമ്മദ് മുസ്ലിയാര്‍ നിര്‍വഹിക്കും.
മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ഇ.എം.ശരീഫ് ഫൈസി ഇര്‍ഫാനി, അബ്ദു റസാഖ് മിസ്ബാഹി, അബുബക്കര്‍ സിദ്ദിഖ് ജലാലി, അബ്ബാസ് ദാരിമി, സുബൈര്‍ ഫൈസി ഇര്‍ഫാനി, അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍,ഇകെ.എം ശെരീഫ് മൗലവി ഖാജാനഗര്‍, സവാദ് ഫൈസി ഇര്‍ഫാനി, ഉമര്‍ ദാരിമി സല്‍മാറ, അബ്ദുള്‍ റസാഖ് ഇര്‍ഫാനി, ശൈഖ് മുഹമ്മദ് ഇര്‍ഫാനി,  ആദം ഫൈസി, അബ്ദുള്ള ഫൈസി, എം.പി. മുഹമ്മദ് സഅദി,  യൂസഫ് മാസ്റ്റര്‍, ഖാദര്‍ ഹാജി ഉപ്പള, എം.എസ്. അബ്ദുള്‍ ഖാദര്‍, സിദ്ദിഖ് അസ്ഹരി, മുഹമ്മദ് ദാരിമി പുണിച്ച, സമദ് എഞ്ചിനിയര്‍, മുഹമ്മദ് ഫൈസി കജേ, അബ്ദുള്‍ ഖാദര്‍ എമാനി, വി.എസ്. മുഹമ്മദ്, ഹാഷിര്‍ ഹാമിദി,  തുടങ്ങിയവര്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് ബദര്‍ മൗലീദ്, സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കും. ശൈഖുനാ അല്‍ ഉസ്താദിന്റെ നസ്വീഹത്തിലും, ആത്മീയ മജ്‌ലിസിലും ആയിരങ്ങള്‍ പങ്കെടുക്കും. 

Post a Comment

Previous Post Next Post