.
കാസര്‍കോട്:(www.thenorthviewnews.in)ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ പങ്കുചേരാന്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബും, വെല്‍ഫിറ്റ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. വിജയിക്ക് വാഷിങ് മെഷിന്‍ സമ്മാനമായി നല്‍കും.
ആര് ജേതാവാകും, ഫൈനലിലെത്തുന്ന ടീമുകള്‍ ഏതെല്ലാം, ആര്‍ക്കാണ് ഗോള്‍ഡന്‍ ബുട്ട് എന്നിവയാണ് ചോദ്യങ്ങള്‍. പ്രവചന കൂപ്പണ്‍ നിക്ഷേപ്പിക്കാന്‍ കാസര്‍കോട് പ്രസ് ക്ലബ് പുതിയ ബസ്സ് സ്റ്റാന്റിലെ വൈശാലി ബുക്ക് സ്റ്റാള്‍, പഴയബസ്സ്സ്റ്റാന്റിലെ ബി.എച്ച് അബൂബക്കര്‍ ന്യൂസ് ഏജന്‍സി എന്നിവിടങ്ങളില്‍ ബ്ലോക്കുകള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളക്കടലാസില്‍ ഉത്തരങ്ങള്‍ക്ക് പുറമെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, എന്നിവ എഴുതണം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങല്‍ക്ക് മുമ്പായി ഉത്തരങ്ങള്‍ ലഭിക്കണം. ശരിയായ കൂപ്പണുകളില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ നിശ്ചയിക്കുക.


Post a Comment

Previous Post Next Post