മൊഗ്രാല്‍ പുത്തൂര്‍ :(www.thenorthviewnews.in) ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യുടെ അഹ്‌ലന്‍ മദ്രസാ പദ്ധതി മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാകുന്നു. സ്‌ക്കൂള്‍ പ്രവേശനവും റംസാനും പെരുന്നാളും അടുത്തടുത്ത് വന്ന് സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ് പല കുടുംബങ്ങളും. ഇത്തരം കുടുംബങ്ങള്‍ക്കാണ് കെ.എം.സി.സി മദ്രസ കിറ്റ് കൂപ്പണ്‍ നല്‍കിയത്.
കുന്നില്‍ സിറാജുല്‍ ഉലൂം മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കുള്ള കൂപ്പണ്‍ സി.എച്ച്. സ്മാരക വായന ശാല പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ ജമാഅത്ത് കമ്മിറ്റി അംഗം കെ.ബി. അഷ്‌റഫിന് കൈമാറി.
ചടങ്ങില്‍ ഖത്തര്‍ കെഎംസിസി ട്രഷര്‍ അന്‍വര്‍ കടവത്ത്, സലാഹുദ്ദീന്‍ കടവത്ത്.മൊയ്തീന്‍ റഹ്മത്ത്.ലത്തീഫ് കുന്നില്‍.കെ.ബി.അബ്ദുല്ലക്കുഞ്ഞി.എ.എച്ച്. ഫൈസല്‍.ആസിഫ്. മുന്നു. സംബന്ധിച്ചു.

إرسال تعليق