ആലംപാടി: (www.thenorthviewnews.in) അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആസ്‌ക്ക് ആലംപാടി ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. നെഹ്‌റു യുവ കേന്ദ്രയുമായി സഹകരിച്ച് ആലംപാടിയില്‍ നടന്ന പരിപാടി ശരീഫ് ഉക്കിനടുക്ക പെര്‍ള ഉദ്ഘാടനം ചെയ്തു. 

ക്ലബ് പ്രസിഡന്റ് സലീം ആപ അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തിന് എതിരെ ക്ലബ് അംഗങ്ങള്‍  മൊഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.
ജിസിസി പ്രസിഡന്റ് ഇബ്രാഹിം മിഹ്‌റാജ്, ജിസിസി റസീവര്‍ സലാം ലണ്ടന്‍, അദ്രാ മേനത്ത്, സിദ്ദിഖ് കോപ്പ, സിദ്ധി മുക്രി, നിസാര്‍ പുത്തൂര്‍, ഇല്ല്യാസ് കരോടി, അദ്ദു എം ഐ സി, ഉവൈസ് പി വി സംസാരിച്ചു. ഇച്ചു കന്നിക്കാട്,  ലത്തീഫ് മാസ്റ്റര്‍, ചാച്ചി കന്നിക്കാട്, റാഫി ചാച്ചാ, സമീല്‍ നസ്രി, സംസൂ ചാലക്കര, മുക്താര്‍ തോട്ടിങ്കരാ, കാദര്‍ ബാവ, ഉവൈസ് കരോടി എന്നിവര്‍ പങ്കെടുത്തു. ജോയിന്‍ സെക്ക്രട്ടറി ഹാഷി നാല്‍ത്തടുക്ക സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സെക്രട്ടറി അഷ്‌റഫ് ടി.എം.എ സ്വാഗതവും ട്രെഷറര്‍ ഷാവാഫ് ബെള്ളൂറടുക്കം നന്ദിയും പ്രകാശിപ്പിച്ചു.


Post a Comment

أحدث أقدم