കാസര്‍കോട്: (www.thenorthviewnews.in) ഖത്തറില്‍ നിന്നും അസുഖം ബാധിച്ച് നാട്ടിലെത്തിയ പ്രവാസി ചികിത്സക്കിടെ മരിച്ചു. കാസര്‍കോട് ചെമ്മനാട് സ്വദേശി അഹ്മദ് ഫാസില്‍ (26) ആണ് എറണാകുളം ലോക് ഷേര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയിരുന്നു സംഭവം.

ഇക്കഴിഞ്ഞ നവംബറിലാണ് ഒരു കമ്പനിയില്‍ ജോലി
ചെയ്തുവരികയായിരുന്ന ഫാസില്‍ അസുഖ ബാധിതനായി നാട്ടിലെത്തിയത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാസിലിനെ ചെറിയ പെരുന്നാളിന് തലേദിവസമാണ് എറണാകുളം ലോക് ഷേര്‍ ആശുപത്രിയിലേക്ക് വിദഗദ്ധ ചികിത്സയ്ക്കായി മാറ്റിയത്.

Post a Comment

أحدث أقدم