കാസര്‍കോട്: (www.thenorthviewnews.in) ജീവകാരുണ്യ പ്രവര്‍ത്തന മേഘലയില്‍ അശരണരുടെ കണ്ണീരൊപ്പാന്‍ എന്നും സജീവമായി രംഗത്തുള്ള ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റിലീഫ് വളരെ വിപുലമായി ഇന്ന് മേല്‍പറമ്പ് മുസ്ലീം ലീഗ് മണ്ഡലം ഓഫീസില്‍ വെച്ച് നടത്തപ്പെടും.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലേയും പാവപ്പെട്ട രോഗികള്‍കുള്ള ചികിത്സാ സഹായവും കുറ്റിക്കോല്‍ , മുളിയാര്‍ പഞ്ചായത്തിലെ രണ്ട് മഹല്ലത്തിലേകുള്ള മയ്യിത്ത് പരിപാലന ടെന്റിന്റെ വിതരണവും നടത്തപ്പെടും.
ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് എം സി കമറുദ്ധീന്‍ ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുസ്ലീം ലീഗിന്റെയും, പോഷക ഘടകങ്ങളുടെയും ജില്ലാ , മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കുന്നു.
മുഴുവന്‍ മുസീം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Dubai KMCC Uduma Mandalam

Post a Comment