മംഗലാപുരം; (www.thenorthviewnews.in) ബ്യാരിസ്    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മംഗലാപുരം  2011 ബാച്ച്  സ്റ്റുഡന്റസ് കൂട്ടായ്മയായ  'ഡബിള്‍ വണ്‍സ്'  എല്ലാ കൊല്ലവും വിതരണം ചെയ്യാറുള്ളു റിലീഫിന്റെ ഭാഗമായുള്ള ഇപ്രാവശ്യത്തെ റംസാന്‍ കിറ്റ് മംഗലാപുരത്വിതരണംചെയ്തു.
അകാലത്തില്‍ വിട്ടുപോയ 4 സുഹൃത്തുക്കളുടെ പേരില്‍  2012 ല്‍ രൂപീകരിച്ച   ഫോര്‍ ഫ്രണ്ട്‌സ്  മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  കീഴില്‍ പ്രവാസി സുഹൃത്തുക്കളുടെ സഹകരണത്തോടെ  എല്ലാ കൊല്ലവും നടത്തിവരാറുള്ള റിലീഫ് മംഗലാപുരം മലാറില്‍  വിതരണം ചെയ്തു. നിരവധി സാമൂഹിക സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന  കുടുംബങ്ങള്‍ക്  ട്രസ്റ്റിന്റെ  കീഴില്‍  വര്ഷങ്ങളായി  ബ്യാരിസ് കോളേജിന്റെ  സമീപ  പ്രദേശങ്ങളില്‍  ട്രസ്റ്റ് ചെയ്യാറുള്ള  റിലീഫ് പ്രവര്‍ത്തനം ഏറെ ആശ്വാസം ഉളവാക്കുന്നതാണ്.വരുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി റിലീഫ്  പ്രവര്‍ത്തനം നടത്താന്‍  ട്രസ്റ്റ്  ഉദ്ദേശിക്കുന്നതായി  ബന്ധപ്പെട്ടവര്‍ അറിയിച്ചു. കിറ്റ് വിതരണം ചെയ്യാന്‍  ഹനീഫ് , ജുനൈദ് പച്ചക്കാട് , ജാവീദ് മഞ്ചേശ്വരം, ഷാഫി കൂടാളി, ജുബൈര്‍ കമ്പില്‍, ഫര്‍സീന്‍ തളങ്കര, ഉള്‍ഫത് ഷേണി, ബശാസ്, ഇല്ലിയാസ്, ഷെര്‍സി, റബുഹാന്‍  തുടങ്ങിയവരും കോളേജ് പ്രതിനിധികളായി  പ്രൊഫസ്സര്‍ സഫുവാന്‍, ഷെരീഫ് വാര്‍ഡന്‍,  നിസാര്‍  നാട്ടക്കല്‍   തുടങ്ങിയവര്‍ സമ്പന്തിച്ചു

Post a Comment

Previous Post Next Post