ബെംഗളുരു: (wwwthenorthviewnews.in)മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ സിദ്ദു നിയാംഗൗഡ (70) വാഹനാപകടത്തില്‍ മരിച്ചു.[ ഗോവയില്‍ നിന്ന് സ്വദേശമായ ബാഗല്‍കോട്ടിലേക്കു കാറില്‍ സഞ്ചരിക്കുന്നതിനിടെ എംഎല്‍എയുടെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
കര്‍ണാടകയിലെ തുളസിഗേരിക്കു സമീപമായിരുന്നു സംഭവം. അടുത്തിടെ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംഗണ്ഡിയില്‍നിന്ന് വിജയിച്ചാണ് ഇദ്ദേഹം എംഎല്‍എയായത്. അപകടം നടന്ന ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെയാണു പരാജയപ്പെടുത്തിയത്. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ജയം. ഡല്‍ഹിയിലായിരുന്ന എംഎല്‍എ അവിടെ നിന്ന് വിമാന മാര്‍ഗം ഗോവയിലെത്തിയ ശേഷം കാറില്‍ സ്വദേശത്തേക്കു വരുമ്പോഴായിരുന്നു അപകടം. 1990–91 കാലഘട്ടത്തില്‍ നരസിംഹ റാവു സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു ഇദ്ദേഹം. ഭാര്യയും അഞ്ചു മക്കളുമുണ്ട്.

Post a Comment