കാസര്‍കോട് : (wwwthenorthviewnews.in)സി.ബി.എസ്.ഇ പ്ലസ് ടു തലത്തില്‍ കാസര്‍കോട് പരവനടുക്കം  ഫാത്തിമത്ത് നഈമ നസ്‌റീന്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടി ഇന്ത്യയില്‍ ഒന്നാമതായി. സൈക്കോളജി വിഷയത്തിലാണ് ഈ നേട്ടം.

ഡോ. അബ്ദുല്‍ ജലീല്‍ പെര്‍ല, ഫാത്തിമത്ത് നിസ്രിന്‍ എന്നീ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ ആലിയ സ്‌കൂളില്‍ നിന്നും പ്ലസ് ടു പഠിച്ച നഈമ കാസര്‍കോട് മാപ് എഡ്യുക്കേഷനില്‍ സമീല്‍ അഹമദ് ഉള്‍പ്പെടെയുള്ള അദ്ധ്യാപകരില്‍ നിന്നുമാണ് കോച്ചിംഗും ട്യൂഷനും നേടിയത്.

എല്ലാ വിഷയങ്ങളിലുമായി 89% മാര്‍ക്കോടു കൂടിയാണ് നഈമ ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. സൈക്കോളജിയില്‍ തന്നെ തുടര്‍ന്നു പഠിക്കുവാനാണ് താല്‍പര്യം. പരവനടുക്കം സ്വദേശികളായ എ എച്ച് മുഹമ്മദ് കുഞ്ഞി മഹരിഫ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ നിയാസ്, നസ്‌നീന്‍

Post a Comment

Previous Post Next Post