കോഴിക്കോട്:(www.thenorthviewnews.in) കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. എറണാകുളത്ത് നിന്ന് കർണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് നടക്കാവ് പോലീസാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്നു ബസ്. എടപ്പാളിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. എറണാകുളത്ത് നിന്നാണ് യുവതി ബസിൽ യാത്ര പുറപ്പെട്ടത്. പെൺകുട്ടിയുടെ സമീപത്തിരുന്ന പ്രതി, ബസിൽ കയറിയപ്പോൾ മുതൽ യുവതിയെ ശല്യപ്പെടുത്തിയിരുന്നു.. ബസ് കോഴിക്കോട്ട് എത്തിയപ്പോൾ പെൺകുട്ടി ബഹളം വെച്ചതോടെ, മറ്റു യാത്രക്കാരും ബസിലെ ജീവനക്കാരും ഇടപെടുകയായിരുന്നു. ബസ് നേരേ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് പ്രതിയെ കൈമാറിയത്. സംഭവത്തിൽ പ്രതിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post