കിളിമാനൂര്‍:(www.thenorthviewnews.in) സംസ്ഥാനത്ത് നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിനെ പള്ളിക്കല്‍പോലീസ്അറസ്റ്റുചെയ്തു.പള്ളിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മടവൂര്‍ മാവിന്‍മൂട്ടില്‍ ഷെരീഫ ബീവിയുടെ ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.31-ന് രാത്രി വീട് കുത്തിത്തുറന്ന് 12 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും അന്‍പതിനായിരംരൂപയുംകവര്‍ന്നതിനെതുടര്‍ന്നാണ്കൊല്ലംപുത്തന്‍കുളം.ചിറക്കര കുളത്തൂര്‍ക്കോണം നന്ദു ഭവനത്തില്‍ എ.ബാബു(60) എന്ന തീവെട്ടി ബാബു അറസ്റ്റിലായത്. വീട്ടിലെ നിരീക്ഷണക്യാമറതകര്‍ത്താണ് പ്രതിമോഷണം നടത്തിയത്. പരിസരപ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. 12-ന് രാത്രി തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍വെച്ചാണ് പള്ളിക്കല്‍ പോലീസ് പിടികൂടിയത്.പള്ളിക്കല്‍ എസ്.ഐ. ആര്‍.രാജികൃഷ്ണ, ആര്‍.സുനില്‍, സി.പി.ഒ. കിരണ്‍, വിനീഷ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് തമ്പാനൂര്‍ റെയില്‍വേ പോലീസിന്റെ സഹായത്തോടെ  പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.



Post a Comment

Previous Post Next Post