വയനാട്: (www.thenorthviewnews.in)  മലബാറിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായ മാമല നാട് മഹാസംഗമത്തിന്റെ ദ്വിദിന പരിപാടി മേപ്പാടിയിൽ നടന്നു. രക്ഷാധികാരി ഉസ്മാൻ ഹാജി കൂരിക്കാടന്റെ  അധ്യക്ഷതയിൽ മാമല നാട് ചെയർമാൻ സയ്യിദ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനും  റിയാദ് സെൻട്രൽ കമ്മിറ്റി OICC  യുടെ വൈസ് പ്രസിഡണ്ടുമായ മുഹമ്മദലി മണ്ണാർക്കാടിനെ ജീവകാരുണ്യ പുരസ്കാരം നൽകി ആദരിച്ചു. പ്രമുഖ പത്രപ്രവർത്തകൻ ഖാലിദ് കാസറഗോഡിനു മാ ധ്യമ പുരസ്കാരം സമ്മാനിച്ചു.



കൺവീനർ ജാബിർ കക്കോടി സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി പി വി  അബ്ദുൽ ബഷീർ മുഖ്യപ്രഭാഷണം നടത്തി. ജോയിൻ സെക്രട്ടറി സുരേഷ് ബാബു എരിഞ്ഞിപ്പാലം സംഘടനയുടെ രജിസ്‌ട്രേഷൻ രക്ഷാധികാരി ഉസ്മാൻ ക്കുരിക്കാടനു കൈമാറി. വൈസ് പ്രസിഡണ്ട്  അൻവർ  പെരിന്തൽമണ്ണ സംഘടനയുടെ ശിൽപ്പി ജാബിർ കക്കോടിനെ  പൊന്നാട  അണിയിച്ച ആദരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായിട്ടുള്ള വർക്ക്  ബാബു സാർ, ഇർഷാദ് കൊല്ലം, സാ ലി അരിപ്ര എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഉമ്മർ തിരൂർ, റിയാസ്  വേങേരി. ജാഫർ ഫറോഖ്, ഷംന കോട്ടൂളി.ഷമീർ ഫറോഖ്, ബീരാൻ കുട്ടി പേട്ട പ്രബിയേട്ടൻ കക്കോടി, തജ്ജുദ്ദീൻ, ഷെബീർ കക്കോടി എന്നിവർ ആശംസകളർപ്പിച്ചു. റുബി ഹന്നയുടെ ഉറഞ്ഞു പോയോരു കടൽ കവിതാ സമാഹാരം  ഖാലിദ് കാസറഗോഡ് ഇർഷാദ് കൊല്ലത്തിനു നൽകി പ്രകാശനം ചെയ്തു ക്വിസ് മത്സരത്തിൽ വിജയികളായ ജുനൈദ് അഹമ്മദ് കണ്ണൂരിന് 

 ബാബു സാർ പ്രത്യേക ട്രോഫി നൽകആദരിച്ചു,. പ്രമുഖ മജീഷ്യൻ സലിം മാങ്കാവിന്റെ  മാജിക് ഷോ കാണികളിൽ ഹരം പകർന്നു.. ഷംനാ കോട്ടൂളി ഷമീർ ഫറോക്ക് എന്നിവരുടെ ആരോഗ്യ ക്ലാസ് പഠനാർഹമായിരുന്നു  

 രണ്ടുദിവസങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറി. കോർഡിനേറ്റർ കെ.ടി അക്ബർ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post