തിരുവനന്തപുരം :[www.thenorthviewnews.in} വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കവേ പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിയുകയാണ്. ചേലക്കര ചെങ്കോട്ടയാക്കി എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ബഹുദൂരം മുന്നിലാണ്.
പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ
Post a Comment