ലപ്പുറം:(www.thenorthviewnews.in) പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ മലപ്പുറം മുന്‍ എസ്.പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദേശിച്ച്‌ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി.

പൊന്നാനി മുന്‍ സി.ഐ വിനോദ്, മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി ബെന്നി എന്നീ ഉദ്യോഗസ്ഥര്‍ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി.

പീഡന പരാതിയില്‍ നടപടി വൈകുന്നെന്ന ആരോപിച്ച്‌ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയും വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി പൊന്നാനി മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

അതിജീവിതയുടെ സ്വകാര്യ അന്യായത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശ്ശൂര്‍ റെയിഞ്ച് ഡി.ഐ.ജിക്ക് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ ആരോപണങ്ങള്‍ തള്ളി പോലീസ്‌ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post