ബെംഗളൂരുവില്‍:(www.thenorthviewnews.in)നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികുലുടെ എണ്ണം 9 ആയി. മൃതദേഹംകണ്ടെത്തിയത് കെട്ടിടത്തിൻ്റെ  അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ്.മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂര്‍ മേഖലയിലെ ഈ കെട്ടിടം തകര്‍ന്നു വീണത്. ബീഹാറില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയത്. അതില്‍ 13 പേരെ രക്ഷപ്പെടുത്തി.

ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൊഴിലാളികള്‍ക്കായി സമീപത്ത് നിര്‍മിച്ച ഷെഡ്ഡിൻ്റെ  മുകളിലേക്കാണ് കെട്ടിടം വീണത്.

അതേസമയം, കൃത്യമായ അനുമതിയില്ലാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്നാണ് കണ്ടെത്തല്‍. ബില്‍ഡര്‍, കരാറുകാരന്‍, ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നഗരത്തിലുടനീളമുള്ള ഇത്തരം നിര്‍മാണങ്ങള്‍ കണ്ടെത്തി ഉടന്‍ നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post