കാസർകോട്: പാവപ്പെട്ട ഓട്ടോഡ്രൈവർ അബ്ദുൽസത്താന്റെ മരണത്തിന് ഉത്തരവാദിയായ പോലീസ്ഓഫീസർക്കെതിരായ ആത്മമഹത്യപ്രേരണക്ക് കേസെടുത്ത് അറസ്റ്റ്ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം നാസർ വയനാട് പറഞ്ഞു
പിണറായിപോലീസിന്റെ ക്രിമിനലിസത്തിന്റെയും ഗുണ്ടായിസത്തിന്റെയും കെടുതികൾ കേരളംഅനുഭവവിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കാസർകോട് കണ്ടത്,
സർക്കാറിന്റെ ഖജനാവിൽ ഫണ്ട് കണ്ടെത്താൻ പാവങ്ങളായ തൊഴിലാളികളുടെ കീശയിൽ കൈയിടുന്നത് അവസാനിപ്പിക്കണം.
പോലീസിന്റെ വീഴ്ചമൂലം ജീവൻ നഷ്ടപ്പെട്ട സത്താറിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു
'ഓട്ടോ ഡ്രൈവർ സത്താറിന്റെ മരണത്തിൽ സ്ഥലംമാറ്റമല്ല കുറ്റക്കാർക്കെതിരെ കർശന നടപടിയാണ് വേണ്ടത് ' എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കാസർകോട് മണ്ഡലം കമ്മിറ്റി കാസർകോട് ടൗൺസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പഴബസ്സ്റ്റാൻറ് നിന്ന് ആരംഭിച്ച പോലീസ് സ്റ്റേഷൻ മാർച്ച്
സ്റ്റേഷൻകവാടത്തിൽ വെച്ച് പോലീസ് തടഞ്ഞു
ജില്ലാ പ്രസിഡൻറ് മുഹമ്മദ് പാക്യാര,മണ്ഡലം പ്രസിഡന്റ് സകരിയ്യകുന്നിൽ,മണ്ഡലം സെക്രട്ടറി കബീർ ബ്ലാർക്കോട്,മണ്ഡലം ജോയിൻറ് സെക്രട്ടറി ശാഫി ബാരിക്കാട് സംസാരിച്ചു
Post a Comment