ലപ്പുഴ : മാരാരിക്കുളത്ത് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടില്‍ ശ്രീകണ്ഠൻ(77) ആണ് ജീവനൊടുക്കിയത്.

കിടപ്പുരോഗിയായിരുന്ന ഭാര്യ ഓമനയ്ക്ക്(73) ഗുരുതരമായി പൊള്ളലേറ്റു.

പുലർച്ചെയോടെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട ശേഷമാണ് ശ്രീകണ്ഠൻ ജീവനൊടുക്കിയത്. ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു. അഗ്നിശമന സേന എത്തി തീ അണച്ചു. പൊള്ളലേറ്റ ഭാര്യയെയും മകനെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രദ്ധിക്കുക: (ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ - 1056, 0471- 2552056)

Post a Comment

Previous Post Next Post