കോഴിക്കോട് വെങ്ങളത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക പാണ്ടിക ശാല കണ്ടി നെജുറൂഫാണ് (36) മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ 1-30 മണിയോട് കൂടിയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഏകദേശം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ശേഷം കൂട്ടുകാർ തിരഞ്ഞ വന്നപ്പോള്‍ ആണ് മരണപ്പെട്ട നിലയില്‍ കണ്ടത്.

വിവരമറിഞ്ഞ് കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ ശ്രീലാല്‍ച ന്ദ്രശേഖരൻ, എസ് ഐ കെ.ജിതേഷ് , കെ.പി. ഗിരിഷ്, എ .എസ് ഐ മായ രഞ്ജിത്ത്, മനോജ്, അബ്ദുള്‍റക്കിബ് എന്നിവർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി. കോഴിക്കോട് നിന്ന് ഫോറൻസിക് വിഭാഗം സയൻ്റിഫിക്ക് ഓഫീസർ ഫേബില്‍, രാജേഷ് എന്നിവരും പരിശോധന നടത്തി

Post a Comment

Previous Post Next Post