വാഷിങ്ടണ്‍: (www.thenorthviewnews.in) ഭൂമിയുടെ സമീപത്ത് ആയിരാമത്തെ ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ. ഏജന്‍സിയുടെ ജെറ്റ് പ്രോപ്പല്‍ഷെന്‍ റഡാറാണ് ഭൂമിക്ക് 1.7 മില്യണ്‍ കിലോമീറ്റര്‍ അകലെ ഛിന്നഗ്രഹം എത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2021 പി.ജെ വണ്‍ എന്നാണ് ഛിന്നഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്.
താരതമ്യേന വലിപ്പം കുറഞ്ഞ ഛിന്നഗ്രഹമായതിനാല്‍ ഇത് ഭൂമിക്ക് വെല്ലുവിളിയാകാനിടയില്ല. പ്രാഥമിക ഘട്ടത്തിലെ വിലയിരുത്തലുകള്‍ പ്രകാരം ഛിന്നഗ്രഹത്തിന് 65 മുതല്‍ 100 അടി വരെ വലിപ്പമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഭൂമിക്കടുത്തെത്തുന്ന ആയിരാമത്തെ ഛിന്നഗ്രഹമായി ഇതിനെ ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തും.
ആയിരാമത്തെ ഛിന്നഗ്രഹത്തെ കണ്ടെത്തി ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ജെ.പി.എല്‍ 1001-ാമത്തെ ബഹിരാകാശ വസ്തുവിനേയും കണ്ടെത്തിയിരുന്നു. 2016 AJ193 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ഏകദേശം 34 ലക്ഷം കിലോ മീറ്റര്‍ അകലെ കൂടിയാണ് ബഹിരാകാശവസ്തു കടന്നു പോയതെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.
അതിവേഗത്തില്‍ നീങ്ങുന്ന ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കുന്നതിനായി 1968ലാണ് റഡാര്‍ സ്ഥാപിച്ചത്. ഛിന്നഗ്രഹങ്ങള്‍ ഉള്‍പ്പടെയുള്ളവ ഭൂമിക്ക് ഭീഷണിയാവുമോയെന്ന് റഡാറുകളിലൂടെ നിരീക്ഷിക്കാന്‍ സാധിക്കും. ബഹിരാകാശ വസ്തുക്കളുടെ വലിപ്പം, ആകൃതി തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം റഡാറുകള്‍ കണ്ടെത്തും.

إرسال تعليق