നീലേശ്വരം:(www.thenorthviewnews.in) 'ഉയരണം എയിംസ് കാസർകോടിന്റെ മണ്ണിൽ', 'ജില്ലയുടെ പേരുൾപ്പെടുത്തി പുതീയ പ്രൊപോസൽ നൽകുക.' എന്ന ആവശ്യവുമായി നടത്തുന്ന രണ്ടാംഘട്ട പദയാത്രയുടെ സമാപന പരിപാടിയുടെ ഉൽഘാടനം നീലേശ്വരം ബസ്സ്‌സ്റ്റാൻഡിൽ വെച്ച് നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു പി. കരുണാകരൻ. എയിംസ് ഉയരേണ്ടത് കാസർകോടിന്റെ മണ്ണിലാണെന്നും കൂട്ടായ്മക്കൊപ്പം അണി നിരക്കുമെന്നും
മുൻ എം.പി.യും മുതിർന്ന സി.പി.എം. നേതാവുമായ പി. കരുണാകരൻ സൂചിപ്പിച്ചു. നീലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ ടി.വി. ശാന്ത മുഖ്യാഥിതിയായി പങ്കെടുത്ത യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. സെന്റ് പീറ്റേഴ്സ് ചർച്ച് വികാരി ഫാദർ മാത്യു, മുനിസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് റാഫി, നഗര സഭാ കൗൺസിലർ ഇ. സജീർ, നീലേശ്വർ ജെ.സി.ഐ. എലൈറ്റ് പ്രസിഡന്റ് അരുൺ പ്രഭു, വ്യാപാരി വനിതാ വിംഗ് യൂണിറ്റ് സെക്രട്ടറി ജയലക്ഷ്മി, ഡോക്ടർ സുരേഷ്, പരിസ്ഥിതി പ്രവർത്തകൻ ടി.എം.സുരേന്ദ്രനാഥ് മാഷ്, ജനകീയ കൂട്ടായ്മ ചെയർമാൻ ജോസ് കെ.ജെ.(സജി), ട്രെഷറർ അനന്ദൻ പെരുമ്പള, വർക്കിംഗ് ചെയർമാന്മാരായ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, നാസർ ചെർക്കളം, താജുദ്ദീൻ പടിഞ്ഞാർ, വിൻസെന്റ്, ജാഥാ കോർഡിനേറ്റർ ശ്രീനാഥ് ശശി ടി.സി.വി., സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അബ്ദുൽ ഖയ്യും തുടങ്ങിയവർ സംസാരിച്ചു.
ജാഥാ ക്യാപ്റ്റൻ ഫറീന കോട്ടപ്പുറം, ജാഥാ അംഗങ്ങൾക്ക് വേണ്ടി മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞു.

Post a Comment