കാസർകോട്:(www.thenorthviewnews.in) അബ്ദുൽ മജീദ് കാപ്പിൽ മരണപ്പെട്ടു (വീട് ഉദുമ പാക്യാരയിൽ) 55 വയസ്സായിരുന്നു. മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ സഹോദരി നഫീസയുടെയും കാപ്പിൽ മുഹമ്മദ് കുഞ്ഞിയുടെയും മകനാണ്. കടുത്ത പ്രമേഹം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. വൃക്കകളുടെ പ്രവർത്തനത്തിന് അസുഖം ബാധിച്ചതിനാൽ, കഴിഞ്ഞ ദിവസം ഡയാലിസിസ് ആരംഭിച്ച് അല്പം സുഖപ്പെട്ട് വരുന്നതിനിടയിൽ ഇന്ന്(11.9.2021 ശനി) ഉച്ചക്ക് ഒരു മണിയോടെയാണ് അന്ത്യമുണ്ടായത്.
ഭാര്യ ഫാത്തിമ്മ, മക്കൾ നഫീസത്ത് മഹ്ജബിൻ, അജ്മൽ റോഷൻ, ശഫാസ് അഹമ്മദ് മരുമകൻ അഫ്സൽ ഈച്ചിലിങ്കൽ. പേരക്കുട്ടികൾ സയാൻ മാലിക്, ഫിൽസ ലാമിഅഃ ഹമീദ് കാപ്പിൽ, റഹീം കാപ്പിൽ, ബഷീർ കാപ്പിൽ, നാസ്സർ കാപ്പിൽ, ആസിഫ് കാപ്പിൽ, നിസ്സാർ കാപ്പിൽ, സുബൈദ നാലാം വാതുക്കൽ, ഫൗസിയ ചിത്താരി എന്നിവർ സഹോദരങ്ങളാണ്.
ഖബറടക്കം ഇന്ന് മഗ്‌രിബിന് മുമ്പ് പാക്ക്യാര ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും.

إرسال تعليق