കോഴിക്കോട്:(www.thenorthviewnews.in)  എംഎസ്‌എഫ് നേതൃത്വത്തിനെതിരേ പരാതി നല്‍കിയ ഹരിത പ്രവര്‍ത്തകരെ വിമര്‍ശിച്ച്‌ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ജന്മദൗത്യം തിരിച്ചറിയാന്‍ ഹരിതയ്ക്ക് കഴിയണം. ദൗത്യത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ഓര്‍മപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ കടമയാണ്. കോടതി വരാന്തയില്‍ തീരാത്ത പ്രശ്‌നങ്ങള്‍ പാണക്കാട് പരിഹരിച്ച പാരമ്ബര്യമാണ് ലീഗിനുള്ളതെന്നും നവാസ് പറഞ്ഞു. ഹരിത രൂപീകരിച്ചതിന്‍റെ പത്താം വാര്‍ഷിക ദിനത്തില്‍ ഹരിത മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ശില്‍പശാലയിലായിരുന്നു പരാതി നല്‍കിയവര്‍ക്ക് എതിരെയുള്ള നവാസിന്റെ വിമര്‍ശനം. അതേസമയം നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ലീഗ് ഉന്നതാധികാര സമിതിയംഗം എം കെ മുനീര്‍ രംഗത്തെത്തി. അറസ്റ്റുണ്ടായ സാഹചര്യത്തില്‍ നവാസിനെതിരേ നടപടി എടുക്കാന്‍ ആലോചിക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ് ലിം ലീഗിനെ തകര്‍ക്കാനുളള സിപിഎം ശ്രമമാണ് അറസ്റ്റെന്നും മുനീര്‍ ആരോപിച്ചു. നവാസിന് പിന്തുണയേകി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈന്‍ അലി തങ്ങളും രംഗത്തെത്തി. നവാസിന്‍റെ ചിരിക്കുന്ന ചിത്രമാണ് മുഈന്‍ അലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم