തിരുവനന്തപുരം:(www.thenorthviewnews.in) കൊവിഡ് വ്യാപനം നിയന്ത്രണത്തിലായതോടെ സംസ്ഥാനത്ത് സകൂളുകള്‍ തുറക്കാനുള്ള നടപടികള്‍ സജീവമാക്കി സംസ്ഥാന സര്‍ക്കാര്‍.സ്‌കൂളുകളുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ആലോചനകള്‍ നടന്നു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തും. വ്യവസായ വ്യാപാര മേഖലകളും തുറന്ന് കൊടുക്കുന്നതും ആലോചിക്കും. കോളേജുകള്‍ തുറക്കുന്നതിന് മുമ്ബ് എല്ലാ വിദ്യാര്‍ഖികളും ഒറു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം. രണ്ടാം ഡോസിന് തീയതിയായവരും വാക്‌സിന്‍ സ്വീകരിക്കണം .


സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച്‌ വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കും. ആരും വാക്‌സിനെടുക്കാതെ മാറി നില്‍ക്കുക. കൊവിഡ് ഭീഷണികളെ നമുക്ക് അവഗണിക്കാനാവില്ല. സുരക്ഷാ കവചം തകരാതെ മുന്നോട്ട് പോകാനായാലേ പ്രതിസന്ധി വിജയകരമായി മറികടക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം തരംഗത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.രണ്ടാം തരംഗത്തില്‍ മരണനിരക്കില്‍ ബാധിതരുടെ എണ്ണത്തിന് ആനുപാതികമായി സ്വാഭാവികമായ വര്‍ധനയുണ്ടായി.

മരണനിരക്ക് ഉയരാതെ പിടിച്ചു നിര്‍ത്താനായി. കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 95 ശതമാനവും വാക്‌സിനേഷന്‍ ലഭിക്കാത്തവരാണ്. വാക്‌സിനേഷന്‍ 80 ശതമാനത്തോടടുക്കുന്നു. 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. നിലവില്‍ ഏഴു ലക്ഷം വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. അത് നാളെയോടെ വിതരണം ചെയ്യും.

Post a Comment

Previous Post Next Post