കോഴിക്കോട്:(www.thenorthviewnews.in) സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 sample ) നെ​ഗറ്റീവ്.മൂന്നു വീതം 24 സാമ്ബിള്‍ അയച്ചിരുന്നു. ഈ സാമ്ബിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം നെഗറ്റീവാണെന്ന് ( nipah negative ) ആരോ​ഗ്യമന്ത്രി അറിയിച്ചു.കൂടുതല്‍ പേരുടെ സാമ്ബിള്‍ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കല്‍ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയില്‍ നിലവിലുള്ളത്. വയനാട്- 4 എറണാകുളം - 1, കോഴിക്കോട് - 31, മലപ്പുറം - 8, കണ്ണൂര്‍ - 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാ​ഗത്തിലുള്ളവരുടെ എണ്ണം. പുലര്‍ച്ചെ അഞ്ചു പേരുടെ സാമ്ബിള്‍ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും.

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 54 ഹൈറിസ്ക് വിഭാ​ഗത്തിലാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 38 പേര്‍ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേര്‍ക്ക് രോ​ഗലക്ഷണങ്ങളുണ്ട്. ഇതില്‍ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെ​ഗറ്റീവായത്. ഹൈറിസ്ക് വിഭാ​ഗത്തിലുള്ള 54 പേരില്‍ 30 പേര്‍ ആരോ​ഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. രോ​ഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടേയും ആരോ​ഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post