യുഎസ്:(www.thenorthviewnews.in)  ക്വാഡ് ഉച്ചക്കോടിയിലും യുഎന്‍ പൊതുസഭയിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. യുഎസിലെത്തിയ ഉടന്‍ കോവിഡ് സംബന്ധിച്ച് ആഗോള സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 24 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചര്‍ച്ചയാകും. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡനുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

24 ന് നടക്കുന്ന ക്വാഡ് ഉച്ചക്കോടിയിൽ ഇന്ത്യയ്ക്കു പുറമെ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയുടെ 76-ാം സമ്മേളനത്തില്‍ മോദിയുടെ പ്രസംഗം 25നാണ്. ഓസ്ട്രിയ, ജപ്പാന്‍, പ്രധാനമന്ത്രിമാരുമായി ന്യൂയോര്‍ക്കില്‍ ഉഭയകക്ഷി ചര്‍ച്ചയും നടത്തുന്നുണ്ട്. 26ന് തിരിച്ചെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതസംഘവും ഒപ്പമുണ്ട്. കൊവിഡിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്.


Post a Comment

أحدث أقدم