ഡല്‍ഹി:(www.thenorthviewnews.in) ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊറോണ പ്രോട്ടോക്കോളുകള്‍ പാലിച്ച് തുറന്നു. തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളാണ് ആരംഭിച്ചത്.
ഒരു ക്ലാസില്‍ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ എന്നാണ് കണക്ക്. രാജ്യത്ത് വൈറസ് വ്യാപനം ഗണ്യമായി കുറഞ്ഞ സംസ്ഥാനങ്ങളിലെ സ്‌കൂളുകളാണ് കുട്ടികള്‍ക്കായി തുറന്നത്. സ്‌കൂളുകളിലെത്തുന്ന അദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്.
സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും വിട്ടുവീഴ്ചയരുത്. ഒരു ക്ലാസില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് വിലക്കുണ്ട്. കര്‍ശനമായ കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ക്ലാസുകള്‍ പുരോമിക്കാവൂ എന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നും നിബന്ധനയുണ്ട്.
ഡല്‍ഹിയില്‍ 9-12 ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് തുറന്നത്. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.
ഡല്‍ഹിയിലെ 6-8 ക്ലാസുകള്‍ വരുന്ന എട്ടാം തിയ്യതി മുതല്‍ തുടങ്ങും. അതേസമയം തമിഴ്‌നാട്ടില്‍ ഇരുപത് വിദ്യാര്‍ത്ഥികളെ മാത്രമാണ് ഒരു ക്ലാസില്‍ പ്രവേശിക്കുക.

Post a Comment