കാസർകോട് (www.thenorthviewnews.in) എം.എസ്.എഫ് കാസർകോട് മണ്ഡലം കമ്മിറ്റി ശാഖാ ശാക്തീകരണ ക്യാമ്പയിൻ ചുവട് 2021 ബെദിര ശാഖയിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് ബെദിര ഉൽഘടനം ചെയ്‌തു.റഫീഖ് വിദ്യാനഗർ അദ്യക്ഷത വഹിച്ചു. നവാസ് കുഞ്ചാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി ഹാരീസ് ബെദിര, മമ്മു ചാല,ഷാനിഫ് നെല്ലിക്കട്ട, അഫ്സൽ ദീനാർ, ഖാദർ എ ഐ,കനി ബെദിര,റഷീദ് ബെദിര,ഇർഷാദ് ഹുദവി,സുഹൈൽ തളങ്കര സംസാരിച്ചു. സജീർ ബെദിര സ്വാഗതവും,നിജാഫ് നന്ദിയും പറഞ്ഞു.
"അടിയുറച്ച ഇന്നലെകൾ ആടി ഉലയാത്ത വർത്തമാനം അസ്ഥിത്വത്തിന്റെ ഭാവി" എന്ന പ്രമേയത്തിൽ സെപ്‌റ്റംബർ 19 മുതൽ 30 വരെയാണ് ക്യാമ്പയിൻ. ഒക്‌ടോബർ 1 മുതൽ 10 വരെ പഞ്ചായത് കൺവെന്ഷനുകൾ സംഘടിപ്പിക്കും. ഒക്‌ടോബർ അവസാനം കാസർകോട് മണ്ഡലം ക്യാമ്പ് സംഘടിപ്പിക്കും.

Post a Comment