തിരുവനന്തപുരം:(www.thenorthviewnews.in) സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു നടപ്പിലാക്കും. രാത്രി പത്ത് മണി മുതല്‍ ആറ് മണി വരെയാണ് കര്‍ഫ്യു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് രാത്രി കാല കര്‍ഫ്യു അടക്കമുള്ള കൊവിഡ് പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചത്.
രാത്രി കാല കര്‍ഫ്യു സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കര്‍ഫ്യു നടപ്പാക്കുന്നത്. അനാവശ്യമായ പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. നേരത്തെയും കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രി കാല കര്‍ഫ്യു അടക്കമുള്ള പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് മുതല്‍ പൊലീസിന്റെ നേതൃത്വത്തില്‍ രാത്രി കര്‍ശന പരിശോധന ഉണ്ടാകും. അത്യാവശ്യ യാത്രക്കാര്‍ക്ക് മാത്രമാണ് രാത്രി യാത്ര അനുമതി ഉണ്ടാകുക. ചരക്ക് നീക്കം, ആശുപത്രി യാത്ര, അത്യാവശ്യ സേവനങ്ങള്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്കാണ് ഇളവുകള്‍ ഉണ്ടാകുക. കൂടാതെ വിമാനം, കപ്പല്‍, ട്രെയിന്‍ എന്നീ യാത്ര ചെയ്യാനുള്ളവര്‍ക്ക് ഇളവ് ഉണ്ടാകും. ഇത്തരക്കാര്‍ ടിക്കറ്റ് കയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശമുണ്ട്. മറ്റ് എന്തെങ്കിലും യാത്ര ചെയ്യുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങേണ്ടതാണ്.

Post a Comment