തിരുവനന്തപുരം: (www.thenorthviewnews.in) സംസ്ഥാനത്ത് കടകളിലെത്തുന്നവര്‍ക്ക് നിബന്ധനകളുമായി സര്‍ക്കാര്‍. ആദ്യഘട്ട വാക്‌സിനെടുത്ത് രണ്ടാഴ്ച പിന്നിട്ടവര്‍, 72 മണിക്കൂറിന് മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍, കോവിഡ് ഭേദമായി 30 ദിവസം കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് കടകളിലെത്താന്‍ അനുമതി. ബാങ്കുകള്‍, ജോലിസ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളിലെത്താനും ഈ നിബന്ധന ബാധകമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. തുറന്ന സ്ഥലങ്ങളിലും വാഹനങ്ങളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. പാര്‍ക്കിങ് ഏരിയയും ഭക്ഷണം കഴിക്കാന്‍ ഉപയോഗപ്പെടുത്താം. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തിയേറ്ററുകളും തുറക്കില്ല. ഇളവുകള്‍ വിശദീകരിക്കുന്ന ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.


Post a Comment

Previous Post Next Post