തിരുവനന്തപുരം:(www.thenorthviewnews.in) സംസ്ഥാനത്ത് അടുത്ത ആഴ്‌ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഫ്യൂ രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ.
കൂടാതെ ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ ഒന്നിന് യോഗം ചേരും. സെപ്റ്റംബർ 3നു തദ്ദേശസ്ഥാപനങ്ങളുടെ യോഗവും വിളിക്കും. ഐടിഐ പരീക്ഷ എഴുതുന്നവർക്ക് പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകി.
രോഗ ലക്ഷണം ഉള്ള എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ് നടത്തും.
Post a Comment