മൊഗ്രാൽ പുത്തൂർ :(www.thenorthviewnews.in) കഴിഞ്ഞ CBSE പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫക്രുദ്ദീൻ റാസി, പ്ലസ്- ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച സിബില എസ്.കെ,
ആയിശത്ത് സഹല സബീൻ, അലീമത്ത് അമീറ,ഫാത്തിമത്ത് തബ്ഷീറ ടി കെ എന്നിവരെ ഫാമിലി & ഫ്രണ്ട്‌ലി വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉപഹാരം നൽകി അനുമോദിച്ചു. താഹിർ കോട്ടക്കുന്നിന്റെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങ് മുൻ പഞ്ചായത്ത് അംഗവും സാമൂഹ്യ പ്രവർത്തകനുമായ എസ്.എച്ച് ഹമീദ് ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ ടി.കെ അൻവർ അധ്യക്ഷത വഹിച്ചു.
കുടുംബത്തിലെ പ്രതിഭകളെ അനുമോദിക്കാൻ സാധിക്കുക എന്നത് മഹത്തരമാണെന്നും ഫാമിലി & ഫ്രണ്ട്‌ലി വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉന്നതിയിലെത്താൻ കുടുംബത്തിലെ കുട്ടികൾക്ക് പ്രചോദനം പകരുമെന്നും എസ്.എച്ച് ഹമീദ് ഉദ്‌ഘാടന ഭാഷണത്തിൽ പറഞ്ഞു. സീനിയർ അംഗം ഖദീജ ബള്ളൂർ മുഖ്യാതിഥിയായിരുന്നു. ഗൾഫ് പ്രതിനിധി സുഹൈൽ കോട്ടക്കുന്ന്, താഹിർ ത്വയ്‌ബ പ്രസംഗിച്ചു. ഖൈറുന്നിസ മുസ്തഫ, റെസി താഹിർ, ആയിഷാ റഫീഖ്, തസ്രിയ ഷറഫുദ്ദീൻ, മൻഷിദ സുഹൈൽ, സുഹ്‌റ ഹനീഫ്, മിസ്‌രിയ അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു. ഹകീം കമ്പാർ സ്വാഗതവും ഫക്രുദ്ദീൻ റാസി നന്ദിയും പറഞ്ഞു.

Post a Comment