മൊഗ്രാൽ പുത്തൂർ :(www.thenorthviewnews.in)  പഞ്ചായത്തിലെ 15-ാം വാർഡിനെ സമ്പൂർണ്ണ വാക്സിനേറ്റഡ് വാർഡാക്കി മാറ്റാൻ കൂട്ടായ ശ്രമം. മുൻഗണനാ വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് നല്ല രീതിയിൽ വാക്സിൻ നൽകി വരുന്നു. ഓൺലൈനായും സ്പോട്ട് രജിസ്ട്റേഷൻ വഴിയുമാണ് വാക്സിൻ നൽകിയത്. കിടപ്പിലായ രോഗികൾ,60 വയസ്സ് കഴിഞ്ഞവർ, ഗർഭിണികൾ, പ്രവാസികൾ, വിദ്യാർത്ഥികൾ, അതിഥി. തൊഴിലാളികൾ ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക ക്യാമ്പുകൾ വഴി വാക്സിൻ  നൽകി.വാർഡ് മെമ്പർ നൗഫൽ പുത്തൂറിൻ്റെ നേതൃത്വത്തിൽ വർഡ് ജാഗ്രതാ സമിതിയുടെയും ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ  ആശാവർക്കർ,എന്നിവരുമായി കൈകോർത്താണ് പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസവും വാർഡിലെ നിരവധി പേർക്ക്‌ വാക്സിൻ നൽകി.

ഡോക്ടർമാരായ ഡോ : ജാഫർ, സുഹ്റത്ത് മുനാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെർസൺ 'പ്രമീള, വാർഡ് മെമ്പർ നൗഫൽ പുത്തൂർ, ആരോഗ്യ പ്രവർത്തകരായ ഷംല, കനി, ഉഷ, സയാന,ബിന്ദു ജനമൈത്രി പോലീസ് വളണ്ടിയർ മാഹിൻ കുന്നിൽ, മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളായ ഇർഫാൻ കുന്നിൽ, അഷ്ഫർ മജൽ, ഹസീബ് ചൗക്കി, ഷെഫീക്ക് പീബീസ്, റഫീക്ക് പുത്തുർ, ജൗഹർ മുണ്ടേക്ക, റഷീദ് പോസ്റ്റ് ,അഫ്രൂ കുന്നിൽ, അമീർ മടം, അബ്ബാസ് മൊഗർ,,ആശാ വർക്കർമാർ, തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post