ന്യൂ ഡൽഹി :(www.thenorthviewnews.in) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കോല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി. കോല്‍ക്കത്ത താരങ്ങളായ സന്ദീപ് വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റീവായതോടെയാണ് മത്സരം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ടു മത്സരാർഥികൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും എന്നാൽ രണ്ടാമത്തെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കുകയുള്ളൂവെന്നുമാണ് അധികൃതർ അറിയിച്ചതെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.
നീട്ടിവെച്ച മത്സരത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും. കോല്‍ക്കത്ത ടീമിലെ മറ്റു താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കും. ഐപിഎല്‍ പുതിയ സീസണ്‍ ബയോ ബബിള്‍ സുരക്ഷയോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്.

Post a Comment