തിരുവനന്തപുരം:(www.thenorthviewnews.in) വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. എന്നാല്‍ ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജനങ്ങളെ വിശ്വസിക്കുന്നു. ജനങ്ങള്‍ സര്‍ക്കാരിനെയും വിശ്വസിക്കുന്നു. അതിനാല്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞിരുന്നു. അത് തീര്‍ത്തും അന്വര്‍ഥമാകും വിധമാണ് തെരഞ്ഞെടുപ്പ് ഫലം. കേരളത്തില്‍ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ പല രീതിയിലുള്ള ആക്രമണങ്ങളുണ്ടായി. അതോടൊപ്പം നമുക്ക് നേരിടേണ്ടി വന്ന നിരവധി പ്രതിസന്ധികളുണ്ടായി. അതിനെയെല്ലാം മറികടന്നാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തില്‍ ജങ്ങള്‍ പൂര്‍ണമായും എല്‍ഡിഎഫിനോട് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍ ഇനിയുള്ള നാളുകളിലും എല്‍ഡിഎഫിനൊപ്പം ഉണ്ടാകുമെന്നാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന വിധിയാണ്. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നേരിടുന്ന പ്രശ്നങ്ങള്‍ ഉണ്ട്. അത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ എല്‍ഡിഎഫിനാണ് കഴിയുക എന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായി. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്ബോള്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. നമ്മുടെ നാട് നേരിടേണ്ടി വന്ന കെടുതികള്‍ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങള്‍ നമ്മള്‍ അതിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ നാടും നാട്ടുകാരും കണ്ടതാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ എങ്ങനെ നയിക്കുന്നുവെന്ന് നേരിട്ട് കണ്ടതാണ്. അതിനാലാണ് നാടിന്റെ നന്മയ്ക്ക് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണമെന്നത് വന്നത്.
നമ്മുടെ നാട്ടില്‍ ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ നാടിന്റെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. ആ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഇവിടെയുണ്ടാകും. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടപത്രികയിലൂടെ ഇസോ ഫ്രീ പദ്ധതിയിലൂടെ മാറ്റങ്ങള്‍ വരുത്തും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും എന്നത് വെറും വീണ്‍വാക്കല്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ജീവിതാനുഭവത്തില്‍ നിന്ന്, ഓരോ കുഞ്ഞിനുപോലുമുള്ള അനുഭവമാണ്. അതുകൊണ്ടാണ് നമ്മുടെ നാടിന്റെ ഭാവിക്കായി എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ വരണമെന്ന് ജനങ്ങള്‍ തീരുമാനിച്ചത്. അതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍. മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത ഒരു വിഭാഗം വേണം. നമ്മുടെ നാട്ടിലും വര്‍ഗീയ ശക്തികളുണ്ട്. വര്‍ഗീയ ശക്തികളുടെ സ്വഭാവം അവരുടേതായ രീതിയിലാണ്. അത് കേരളത്തിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അതിനോടൊക്കെ വിട്ടുവീഴ്ച ചെയ്യാത്ത ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടായി എന്നതാണ് ഭീതിജനകമായ ഒരു വര്‍ഗീയ സംഘര്‍ഷം കേരളത്തില്‍ ഉയര്‍ന്നു വരാഞ്ഞത്. അതു തന്നെയാണ് മതനിരപേക്ഷതയുടെ വിളനിലമായി കേരളത്തെ നിലനിര്‍ത്തുന്നത്.

Post a Comment