കോട്ടൂർ:(www.thenorthviewnews.in) ഇന്ത്യൻ യൂണിയൻ മുസ്ലീംലിഗ് ബെള്ളിപ്പാടി ശാഖ കമ്മിറ്റി റംസാൻ റിലീഫിൻ്റെ ഭാഗമായി അമ്പതിൽപരം കുടുംബഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. മുളിയാർ പഞ്ചായത്ത് തല ഉൽഘാടനം ബെള്ളിപ്പാടിയിൽ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. അബ്ദുൽ റഹിമാൻ ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു.അബ്ദുല്ല ബെള്ളിപ്പാടി സ്വാഗതം പറഞ്ഞു.ഖാലിദ് ബെള്ളിപ്പാടി , ഷെരിഫ് കൊടവഞ്ചി, മൻസൂർമല്ലത്ത്, അബ്ബാസ് കൊൾചപ്പ്, മുസ്തഫ ബിസ്മില്ല, അഷറഫ് മുണ്ടത്തോട്ടി , ബഷീർ ബെള്ളിപ്പാടി, കാദർ,ഷംസീർ ചൊട്ട , ഇർഷാദ് കളരി , അനസ് ബെള്ളിപ്പാടി സംസാരിച്ചു.

Post a Comment